![]() |
photo by : നൗഷാദ് അകമ്പാടം |
ആഗ്രഹങ്ങളുടെ കൊടുമുടികൾ
എത്രത്തോളം വന്നാലും
സ്വപ്നങ്ങളുടെ സാഫല്യം
എത്രത്തോളം കാത്തിരുന്നാലും
വേദനകളുടെ വേർപാട്
എത്രത്തോളം സഹിച്ചാലും
വിശപ്പിന്റെ വിളിയാളം
എത്രത്തോളം കേട്ടിരുന്നാലും
ദാഹത്തിന്റെ തീക്ഷണത
എത്രത്തോളം അനുഭവിച്ചാലും
പരാജയങ്ങളുടെ അപമാനം
എത്രത്തോളം ഏറ്റുവാങ്ങിയാലും
രോഗങ്ങളൂടെ കിരാതം
എത്രത്തോളം പടർന്നാലും
ദാരിദ്രത്തിന്റെ കൈകൾ
എത്രത്തോളം മുറുകിവെരിഞ്ഞാലും
എത്രയോ, അകലങ്ങളിൽ നിന്ന്
അറബിക്കടലിന്റെ ഓരം
ചേർന്ന് റൗളയുടെ
അരികിലേക്ക് എത്തുവാനുള്ള മോഹം
എത്രത്തോളം അധികരിച്ചാലും
അങ്ങയുടെ തിരുനോട്ടത്തിനായി
ഇനിയും ഈ പാപിയുടെ ഹൃത്തടം
മോഹിക്കുമാറാവട്ടെ...
പ്രാര്‍ത്ഥന കവിത അല്ലെ..കൊള്ളാം പ്രാര്‍ത്ഥന സ്വീകരിക്കട്ടെ
ReplyDeleteആത്മാവുള്ള വരികള്‍.
ReplyDeleteനല്ല ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം സഫലമാവട്ടെ.
വരികള്‍ ഇഷ്ടമായി
നല്ല വരികൾ.. പ്രാർത്ഥന സ്വീകരിക്കപ്പെടട്ടെ..
ReplyDeleteപ്രാർത്ഥനകൾ ദൈവ നിഷേധമാണെന്ന് തോന്നുന്നു. എല്ലാമറിയുന്ന സർവ്വ ശക്തനെ ഒന്നുമറിയാത്ത നരൻ ഏതെങ്കിലും പ്രശ്നത്തെ ചൂണ്ടിക്കാട്ടുന്നത് ധിക്കാരമല്ലേ............
ReplyDeleteകൂടെ പ്രാര്‍ത്ഥിക്കുന്നു. ആമീന്‍.
ReplyDeleteGood ambition...
ReplyDeleteആഗ്രഹം സഫലമാവട്ടെ
ReplyDelete