
ഹിജാസ്സിനു കുളിര്‍ക്കാറ്റ്,
തലോടുകയാണ്.
കസ്തുരിക്കപ്പുറത്തെ സുഗന്ധം,
അനൂഭൂതി തീര്‍ക്കുകയാണ്.
പൂര്‍ണ്ണചന്ദ്രനേക്കാള്‍ പ്രകാശം,
മനതാരില്‍ വെളിചം,
പകരുകയാണ്.
ഓരോ മണല്തരികളും ,
നക്ഷത്രത്തേക്കാള്‍ തിളക്കം.
ഓരോ സ്പന്ദനവും,
എന്തോ,
ഒന്ന് വിളിചു പറയുന്നു.
പര്‍വ്വതനിരകള്‍ അല്ഭുതങ്ങള്,
ഒന്നു ഒന്നായി വിവരിക്കുന്നു.
ഇനിയും പറഞ്ഞു തീരാത്ത,
അവസാനിക്കാത്ത വിശേഷങ്ങള്‍,
മനസ്സേ,
നിന് സനേഹം,
അവിടുത്തെ
രാജകുമാരനോടാന്നെങ്കില്‍നീയത്ര
ഭാഗ്യവാന്..
മനസ്സേ,
നീ മടങ്ങൂ മദീനയിലേക്ക്..
പ്രണയം പെണ്ണിനോടും പണത്തോടുമല്ല
ReplyDeleteമറ്റാരോടെന്നത്
മദീന
കാതില്‍ മൊഴിയുന്നു...
ചെവിയോര്‍ത്താല്‍ അത് കേള്‍ക്കാം..
അവരത്രെ ഭാഗ്യവാന്മാര്...!
read this please :
http://entevara.blogspot.com/2010/08/blog-post_29.html
കവിത ഇഷ്ട്ടപ്പെട്ടു ..ഒരു മദീനക്കാരന്
ReplyDeleteകവിത ഇഷ്ടമായി :)
ReplyDeleteചിലയിടങ്ങളിൽ കയറിയിറങ്ങിയാൽ മനസ്സു ആർദ്രമാവും പ്രശാന്തമാവും പള്ളിയിൽ അല്പനേരം വെറുതെയിരിക്കുന്ന പോലെ.. അലപനേരം വിശുദ്ദ ഖുർആൻ പാരായണം ചെയ്ത പോലെ.ഈ എഴുത്തുകൾ തിരു സാന്നിധ്യം കൊണ്ട് നിറഞ്ഞതാണു..അവിടുന്നു ഇതു കണ്ട് സന്തോഷിക്കട്ടെ, അല്ലാഹു അനുഗ്രഹിക്കട്ടെ
ReplyDelete