
നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ പ്രകീര്‍ത്തനങ്ങളും
എന്‍ മനതാരില്‍ ആനന്ദസാഗരത്തിന്‍
തിരമാലകള്‍ തലോടുകയാണ്.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ നിമിഷങ്ങളും
അനുഭൂതികള്‍ നിറഞ്ഞ സ്വര്‍ഗ്ഗമാണ്
സമ്മാനിക്കുന്നത്.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ കുറിചുള്ള ഓരോ കണ്ണുനീരും
എത്ര പാപങ്ങളാണ് ശുദ്ധികരിക്കുന്നത്.
ആ കണ്ണുനീര് എത്ര പരിശുദ്ധം! എത്ര പവിത്രം!
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങേക്കു വേണ്ടി ത്യജിചവര്
എത്ര സൗഭാഗ്യമാര്‍,
അവരല്ലേ, ഈ പ്രപഞ്ചത്തിലെ താരകങ്ങള്‍.
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അമ്പിളിതിങ്കള്‍ നിലാവിന്റെ ദര്‍ശനം നേടിയവര്‍
അവരല്ലേ, ആ പുണ്യമായ നേത്രങ്ങള്‍ക്കു ഉടമ
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയുടെ കാല്പാദങ്ങളുടെ സപര്‍ശനമേറ്റ,
നക്ഷത്ര തിളക്കമുള്ള മദീനാ മണല്‍തരികള്‍,
അവിടെ ഒന്ന് എത്തിചേരുവാന്‍...
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
നബിയേ, അങ്ങയേ പ്രണയിക്കാന്‍,
അങ്ങയില്‍ അനുരക്തനാക്കാന്
എന്‍ ഹൃദയം വെമ്പല്‍ കൊള്ളുകയാണ്
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
Dear jabir,
ReplyDeleteWish you all the best!..
Your words are really touching !!!
Welcome to the Boolokam..!!
നബിയേ, അങ്ങയുടെ കാല്പാദങ്ങളുടെ സപര്‍ശനമേറ്റ,
ReplyDeleteനക്ഷത്ര തിളക്കമുള്ള മദീനാ മണല്‍തരികള്‍,
അവിടെ ഒന്ന് എത്തിചേരുവാന്‍...
സല്ലല്ലാഹു അലാ മുഹമ്മദ്
സല്ല്ലല്ലാഹു അലൈഹി വസല്ലം
അല്ലാഹുവേ ഞങ്ങളുടെ മുത്ത് നബിയുടെ മഹത്വം കൊണ്ട് ഞങ്ങളെ നേര്‍വഴിക്കു നയിക്കേണമേ... ആമീന്‍. സുന്ദരമായ വരികള്‍. എല്ലാ ഭാവുകങ്ങളും നേരുന്നു...
ഇത് വരെ മദീന കണ്ടിട്ടില്ലേ ..ഞാന്‍ ചെറുപ്പം മുതലേ മദീനയില്‍ ആയിരുന്നു ..പഠിച്ചതും പഠിപ്പിച്ചതും മദീന ഹറമില്‍..ജീവിതത്തില്‍ ഒരിക്കലെങ്കിലും മദീനയില്‍ പോകണം
ReplyDeleteMmay allah bless us to reach Madeena...
ReplyDelete