Thursday, May 3, 2012

തുടക്കമാവട്ടെ...


അല്ലാഹുവിൻ നാമമത്രെയും 
അനുഗ്രഹത്തിൻ അനന്തമായി
അകലങ്ങളിലും അരികെയിലും 
കാരുണ്യമായി കേൾക്കുമാറാവട്ടെ..

പാപങ്ങളുടെ മേൽവിലാസത്തിൽ
പാർത്തിരിക്കുന്ന പാമരനാം
പ്രണയത്തിൻ പറവയായി
പ്രഭാതത്തിലും പ്രദോഷത്തിലും 
മുഹമ്മദിൻ  മുത്തുമൊഴിയിലാവട്ടെ..

സല്ലല്ലാഹു അലാ മുഹമ്മദ്‌
സല്ല്ലല്ലാഹു അലൈഹി വസല്ലം

Friday, April 6, 2012

അരികെ...





തീർത്തും മൗനമായിരുന്നില്ല
മന്ത്രിച്ചു കൊണ്ടേയിരുന്നു പ്രിയനെ..

നിലാവിന്റെ അകലം ദൂരെയായിരുന്നില്ല
പെയ്തു കൊണ്ടേയിരുന്നു നീർത്തുള്ളിയെ.

ഈണം സുന്ദരമെല്ലായിരുന്നില്ല
ശ്രവിച്ചു കൊണ്ടേയിരുന്നു തുടിപ്പുകളെ...

പ്രണയം അവസാനിച്ചിട്ടില്ലായിരുന്നില്ല
തമ്പിച്ചു കൊണ്ടേയിരുന്നു  സാമീപ്യത്തെ..


Monday, February 20, 2012

തിരുനബി (സല്ല്ലാഹു അലൈഹി വസലം)





യാ റസൂല്ലാഹ്, 
എൻ വാക്കുകൾ അധികരിച്ചിട്ടില്ല
നിന്നിലേക്കുള്ള വഴികൾ മാത്രമാണ് എൻ ലക്ഷ്യം
മനോഹരവും സുഗന്ധവും തന്നെ  അങ്ങ്  . 
വിപണിയുടെ അലങ്കാരങ്ങളിൽ ഒതുങ്ങി പോകുകയുമില്ല
ആരു പറഞ്ഞു തീർത്താലും തീരുകയില്ല
അവിടുത്തെ പദവികൾ ഉന്നതം തന്നെ
മണൽതരികൾക്ക് പോലും നക്ഷത്രതിളക്കമേക്കിയത്
അവിടുത്തെ തിരുദർശനം മാത്രം
തലപാവുകളിൽ നര ബാധിച്ച മുടികൾക്ക് 
തിന്മകൾ ഒരുക്കിവെച്ച കഥകൾ പറഞ്ഞിടാം , എന്നാൽ
അനുഗ്രഹങ്ങളിൽ അനുഗ്രഹം മാത്രമാണെന്ന്
അല്ലാഹുവിൻ ഹബീബ്, അവിടുത്തെ എന്തും
പ്രകാശത്തിൻ സുന്ദര രശ്മികൾ പരത്തും നന്മകൾ മാത്രം
മതങ്ങളിൽ ഒളിഞ്ഞിരുന്ന് കുശലം പറയുന്നവരെ....
യുക്‌തിയുടെ യുക്‌തിയില്ലാമയിലൂടെ
അന്ധതയുടെ പ്രതലത്തിൽ ജീവിതം നടിക്കുന്നവരെ....
മദീനയുടെ മുറ്റത്തേക്ക് ഒന്നു സഞ്ചരിച്ചാലും........

Friday, January 13, 2012

സ്നേഹ സ്വരം



നാഥാ, പ്രണയവേദന ഒഴുക്കുന്ന  എന്നിൽ
വെളിച്ചത്തിൻ രശ്‌മികളാൽ
നിൻ സ്നേഹത്തിൻ ഉത്തരം എന്നിൽ
ആലംബമേകി  ആസ്വദിക്കട്ടെ...

നാഥ, അപ്രതീക്ഷിതങ്ങൾ നിറഞ്ഞ എന്നിൽ 
നേരിൻ വഴികളാൽ
നിൻ മാർഗദർശനത്തിൻ തിരിനാളം എന്നിൽ
വിജയമേകി നയിക്കട്ടെ...

നാഥാ, സൗഹൃദം നില നിൽക്കും എന്നിൽ
ക്ഷമയുടെ കാത്തിരിപ്പുകളാൽ
നിൻ കാരുണ്യത്തിൻ നിമിഷം എന്നിൽ 
കൂട്ടമേകി പങ്കിടട്ടെ...

നാഥാ,  അക്ഷരങ്ങൾ നിവർത്തിയ എന്നിൽ 
ആത്മാവിൻ ആനന്ദത്താൽ
നിൻ അനുരാഗത്തിൻ മഷി വിളക്കുകൾ എന്നിൽ
വർണ്ണമേകി സുന്ദരമാകട്ടെ..

നാഥാ,  പാപങ്ങൾ കളിക്കുന്ന എന്നിൽ
പശ്ചാത്താപത്തിൻ താപത്താൽ
നിൻ ഔദാര്യത്തിന്‍ സാഗരം എന്നിൽ
കുളിരേകി വർഷിക്കട്ടെ...

നാഥാ, മദീനയുടെ നാമം  എന്നിൽ
പ്രേമത്തിൻ മുത്തുകളാൽ
നിൻ അനുഗ്രഹത്തിൻ താക്കോൽ എന്നിൽ
രക്ഷയേകി തണലേക്കട്ടെ...

നാഥാ, നിന്നിലെ സ്നേഹത്തിൻ
കാവ്യ സ്വരങ്ങൾ
അഴകേറും നന്മ ചൊരിയുന്നവരിലും
അകലെയായി ഇരുട്ടില്‍ കേഴുന്നവരിലും
എന്നും നില നിര്‍ത്തട്ടെ...

Monday, December 12, 2011

നീ തന്നെ ഞാൻ





ഹേ ആത്മാവേ,
നിന്നെ തേടി  അലയാത്ത ദിനങ്ങൾ
എന്നിൽ ചുരുക്കം മാത്രമായിരുന്നു.
നീ ഒളിച്ചിരിക്കുന്നുണ്ടോ എന്നറിയാൻ
എവിടെങ്ങളിലൊക്കെ എത്ര സഞ്ചരിച്ചു
എന്നിട്ടും നീ  എനിക്ക്  അതീതമായി നിന്നു.

മരണത്തിനു മുമ്പേ ശവമഞ്ചമായി
അകലങ്ങളിൽ കിടന്നുറങ്ങുകയായിരുന്നോ നീ?
പ്രണയത്തിൻ സുഗന്ധം കുളിരേകിടും
ഇളംതെന്നൽ പോലും നിന്നിലേക്ക് വീശിയില്ലേ?

മഴവില്ലിൻ സൗന്ദര്യം ഉന്നതങ്ങളിൽ വിവരിക്കും
നിന്റെ മാധുര്യമേറിയ  ശബ്‌ദം കേൾക്കുവാൻ
വാക്കുകൾ  അത്രയും  മൗന രാഗത്തിലായി
നിന്നെ കുറിച്ച് പറയുകയായിരുന്നു ,

നീ ഇല്ലാത്ത  നിശ്ശൂന്യമായ അക്ഷരങ്ങളിൽ
നിന്നെ ഞാൻ അങ്ങനെ തിരഞ്ഞു കണ്ടെത്തും ?
സ്വപ്‌നങ്ങൾക്ക് വേണ്ടി ഉറക്കമൊഴിയാതെ കാത്തിരിന്നിടും
നിൻ പ്രതിരൂപം പോലും ഇരുട്ടിൽ വെളിച്ചമേകിയിലല്ലോ?


നീ എന്നിൽ സ്വത്വബോധമായി വന്നു ചേർന്നിരുന്നെകിൽ
എന്നിലെ പ്രണയത്തിൻ നേർത്ത വർണ്ണങ്ങൾ
വിടർത്തുന്ന പൂന്തോപ്പിൽ വസന്തമേകുന്ന കാവലാക്കി.
എൻ പ്രണയഭാജനത്തിൻ അരികെയിലേക്ക്
അനുരാഗത്തിൻ ചൂണ്ടുകൾ മന്ത്രിച്ച് മണൽതരികളിലൂടെ
കണ്ണുനീർ ചാലിച്ച് യാത്ര തുടരാം.....