 |
© Fareena Alam |
യാ അല്ലാഹ്,
എന്റെ ബലഹീനതകള്‍
നിനക്ക് മാത്രം അറിയാം
നിന്നിലേക്കുള്ള വഴികളില്‍ ഞാന്‍
അശക്തനായി നില്ക്കുന്നുവെങ്കില്
കാരുണ്യത്തിന് തീരത്തിലേക്കുള്ള
യാത്ര തന്നെ വഴികേടിലാക്കുമല്ലോ !!
നീ തന്നെ കരുണാനിധിയും
ഇരുലോക അനുഗ്രഹത്തിന് നാഥനും
രാപകലുകളത്രെയും ഇരുട്ടിന്
ഭയം എന്നെ ഏകനാകിയെങ്കിലും
പ്രതീക്ഷകളുടെ ഉദയാസ്തമയം
നിന്നില്‍ നിന്നില്ലേ!
ഈ നിശ്ചലം വല്ലാതെ അലട്ടുന്നുവെങ്കിലും
അനന്തമായ ഖജനാവിന് ഉടമക്കുമേല്
സ്വപ്നങ്ങള്‍ പങ്കുവെക്കാം
മദീനയുടെ വഴിയോരങ്ങളിലെല്ലാം
ആതിഥേയരായി വെളിച്ചത്തിന്
മാലാഖമാര്‍ നില്ക്കുമീ
കാഴ്ച്ചകളത്രെ മനോഹരം.