![]() |
foto by Noushad Akampadam |
ഉമ്മയിലൂടെ
എന്നും ഞാന്‍ കേട്ടിരുന്നു,
എന്റെ നയനങ്ങളിലെ
എണ്ണിയാല്‍ തീരാത്ത കണ്ണുനീരുകള്‍
അറിയാതെ ഉറങ്ങുവാന്‍,
ഹസ്ബി റബ്ബിയില്‍ നിന്ന്
തുടക്കമേകിട്ട്...
എന്റെ കരച്ചിലില്‍
കുടുങ്ങിയ പുഞ്ചിരിയില്‍
വിടരുന്ന കുഞ്ഞുമുഖത്തോട്
മുഹമ്മദീയ്യന്‍,
അനുഗ്രഹിക്കപ്പെട്ടവരുടെ
താരാട്ടുപാട്ടുകള്‍
പറഞ്ഞ് തന്നിരുന്ന
വാവയുടെ നിഷ്കളങ്കതയിലെ
ദിനങ്ങള്‍...
ഈ രാത്രിയുടെ
ഉറക്കമില്ലായിമകളില്‍
ഓര്‍ത്തിരുന്നു ഞാന്‍
പതുക്കെ കരയുവാന്‍
ആഗ്രഹിക്കുന്നു.
കളങ്കം ഏറെയുമേറിയ
ഹൃദയകൂടാരത്തില്‍
മദീനയുടെ സംഗീതം
അശ്രുകണങ്ങളാൽ
താളമിട്ടു പാട്ടിയിരുന്നെങ്കില്‍
ആശിച്ച് പോകുന്നു
നമിക്കുന്നു ഈ മാതൃസ്നേഹത്തെ.. ആശംസകൾ..
ReplyDeleteഅഭിനന്ദനങ്ങള്‍...
ReplyDeleteകവിത നന്നായിട്ടുണ്ട്.....
ReplyDeleteTouching
ReplyDeleteMasha ALLAH..............
ReplyDeleteകൊള്ളാം ജാബിര്‍!
ReplyDeleteഅശ്രുകണ്ണങ്ങളാല്‍? അശ്രുകണങ്ങളാല്‍ പോരെ?
അക്ഷരതെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി..
ReplyDelete:)
ReplyDelete