Sunday, April 19, 2015

ഒടുവിൽ

നിശ്വാസത്തിലെ
ഏറ്റകുറച്ചലുകളല്ല
എന്നെ ആധിയിലാക്കുന്നത്‌.
നിശബ്ദതയുടെ
രാത്രിയാമങ്ങളിലെ
ഭയാനകതയുമല്ല
എന്നെ അന്ധനാക്കുന്നത്‌.
ഒടുവിൽ പ്രതീക്ഷിച്ച
വിധിയുത്തരങ്ങളുമല്ല
എന്നെ കഷ്ടതയിലാക്കുന്നത്‌.
തീർത്തും തീരാതെയും
തുടരുന്ന
ജീവിതാഗ്രങ്ങളല്ല,
സ്വപ്നം കണ്ടിട്ടും
യാദാർത്ഥ്യമാവാത്ത
ഹിജ്‌ റയുടെ കാൽപ്പാടുകളാണ്
എന്നെ അസ്വസ്തമാക്കുന്നത്‌.

Saturday, April 18, 2015

ഇരിപ്പിടം



ഇരുട്ടിന്റെ ഇരിപ്പിടം
ഹൃദയത്തിൽ നിലനിർത്തുന്ന
ഇഹത്തിൽ, 
ഇരുകൈകൾ പ്രാർത്ഥനകൾക്കായി
ഉയരുമ്പോൾ, 
ഇടരുന്ന മനമാകെ
പ്രണയത്തിന്റെ നിമിഷങ്ങൾക്കായി
ആഗ്രഹിച്ചുമ്പോൾ, 
നാഥനിലേക്കുള്ള പ്രതീക്ഷകൾക്കായി
വീണ്ടും‌ നടന്നിടാം. 

മോഹിച്ചിടുന്ന യാത്രകൾക്കായി
തുടരുമ്പോൾ, 
കണ്ണുനീരിന്റെ മിനാരങ്ങൾ
അടുക്കലേക്ക്‌ എത്തിച്ചേരുമ്പോൾ, 
യാചകനിൽ
പുഞ്ചിരി വിടരുമ്പോൾ, 
അലിയുന്ന പ്രണയമന്ത്രങ്ങൾ
തുടരെ സമർപ്പിച്ചിടാം. 

അല്ലാഹുമ്മ സല്ലി അലാ സയ്യിദിനാ മുഹമ്മദ്‌

പുതുതരംഗം



മരണപ്പെട്ട ഹൃദയത്തിനുമേൽ
പ്രണയത്തിന്റെ വാക്കുകൾ
പതിയുമ്പോൾ, ജീവന്റെ
താളമായി കാതോർത്തിരിക്കാൻ
എനിക്ക്‌ അർഹതയുണ്ടോ? 
വിചാരങ്ങളിലെ ചിന്തകൾ
വേറെ ആയതുപ്പോലും
ഇരുട്ടിൽ നിന്ന് അന്ധകാരത്തിലേക്കല്ലേ
നയിക്കുന്നത്‌, പിന്നെ
എങ്ങനെ ഞാൻ 
പ്രണയത്തിന്റെ അടുക്കലേക്ക്‌
പറന്നുയരും? 
കേട്ട വരികളിലെ പുതുതരംഗം
മാത്രമായി ഒടുങ്ങുമോ ഞാൻ. 
പറഞ്ഞു നടക്കുന്ന യാചകനോളം 
വരുമോ എന്നിലെ ഹുബ്ബ്‌!!

Monday, July 15, 2013

വീണ്ടും തുടരുവാന്‍


മടിച്ചു നിന്നത്
നിമിഷത്തിലെ അപരാധമായി,
അകലങ്ങളില്‍ നിന്ന്
അടുത്തേക്ക് വരാന്‍ കഴിയാതായി,
ഓര്‍മ്മകളില്‍ പോലും
ഇടം കിട്ടാതെ
വാക്കുകള്‍ നിഷ്പ്രഭമായി,
തിരികെ നടക്കുവാന്‍
തീരുമാനിച്ചപ്പോഴും
വഴി അറിയാതെ നിശ്ചലമായി,
ഇരുകാലും മനസ്സും
മറവിയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയി.
എന്നിട്ടും ഈ ഭ്രാന്തമനസ്സ്
ശാന്തിയുടെ തീരം തേടി
പ്രണയത്തിന്റെ ഒരിറ്റ് മഴത്തുള്ളിയില്‍
പെയ്തിറങ്ങിയ അനുഭൂതിയില്‍
യാത്ര തുടരുവാന്‍ ആഗ്രഹിച്ചിടുന്നു.

Saturday, January 26, 2013

തുടക്കം

Photo : Rahmathulla km


അരികെയായിരികുമോ ഞാൻ 
എന്നെങ്കിലും 
ഇല്ലയെന്ന് 
എൻ പാപത്തിൻ നിമിഷങ്ങൾ 
പറയുന്നു...

അകലെയിൽ നിന്ന് 
എത്രയോ അകലെയാണോ 
എൻ പ്രണയത്തിൻ
തുടക്കം

അഹങ്കാരി

photo : Rahmathulla km



പാപികൾക്ക് അവിടെ ഇടമുണ്ടോ?
മോഹിച്ചിട്ടടെ എൻ മനതാരിൽ .

കണ്ണുനീർ എത്ര പൊഴിച്ചാലും 
എൻ തീരില്ല എൻ പാപത്തിൻ
തീരാ കറകൾ!

എന്നിട്ടും ഞാൻ 
മദീനയെ സ്വപ്നം കണ്ടിട്ടും 
അഹങ്കാരി :(

Saturday, January 19, 2013

പ്രണയത്താല്‍




സ്നേഹത്തിന്റെ വാക്കുകള്‍
പുഞ്ചിരിയുടെ തുടക്കത്താല്‍
മനോഹരമാവുന്നത്!

സഹോദര്യത്തിന്റെ കൂടിചേരലുകള്‍
വിശ്വാസതയുടെ ആത്മാര്‍ത്ഥയില്‍
ദൃഢ്യമാകുന്നത്!


പ്രണയത്തിന്റെ സന്തോഷങ്ങള്‍
നയനങ്ങളുടെ ആര്‍ദതയാല്‍
പ്രകടമാവുന്നത്!


പ്രവാചക പ്രേമത്തിന്റെ വഴികള്‍
സ്നേഹത്തിന്‍ പ്രണയത്താല്‍
വിശ്വാസമാകുന്നത്

Thursday, December 13, 2012

വഴിയെ മൗനി




സ്നേഹം തേടിവരുന്ന 
തിരകളും കാറ്റും 
ഏകാന്തത അന്വേഷിച്ച് ഞാനും 
ഒത്തു ചേര്‍ന്ന് അടുത്തിരുന്നു.
വര്‍ഷങ്ങളുടെ പാതിയില്‍ 
ഒലിച്ച് പോയ മരച്ചില്ലകള്‍ക്ക്
ഓര്‍മ്മയായി കൂട്ടിനു
അടിത്തറ പാകിയ അടിവേരും. 
തെറ്റുകളുടെ മാലിന്യകൂമ്പാരം പേറി
ദുര്‍ഗന്ധം വമിച്ചപ്പോള്‍
അനന്തയില്‍ നൃത്തം വെക്കുന്ന 
സാഗരത്തിന്‍ സംഗീതത്തില്‍ 
കഴുകി  സുന്ദര നിമിഷത്തെ
എണ്ണിയെടുക്കുവാന്‍ ആശിച്ചു.
ഓരോ വരവിനും അകലങ്ങളില്‍
നിന്നും ആരോ ചേര്‍ത്തു വെച്ച
സന്ദേശവുമായി തിരമാലകള്‍
വാചാലമായി എന്നെ പുനര്‍ജനിപ്പിച്ചു
മണലാരണ്യത്തിലെ തോരാത്ത 
പ്രണയമഴയെ കൊതിക്കും കാമുകനായി
വഴിയെ മൗനിയായി തേടുന്നു.

Thursday, October 18, 2012

സ്നേഹ സംഗീതം



എന്‍ പ്രണയത്തിലേക്ക് 
മദീനയുടെ കവാടങ്ങള്‍ 
തുറന്ന് പ്രകാശത്തിന്‍ 
പ്രപഞ്ചം നല്‍കും 
പ്രപഞ്ചനാഥനിന്‍ 
പ്രിയപ്പെട്ടവന്‍ വരുമോ ?

അകലങ്ങളിലാണ്‌
സ്വപനങ്ങളില്‍ പോലും 
അരികെയായിട്ടില്ല.

വെറും ചിന്തകളില്‍ 
മുഴുകിയിരിക്കുമ്പോഴും
ഹൃദയം പലപ്പോഴായി 
കൊതിക്കും പ്രണയം.


കേള്‍ക്കുന്ന സ്വരങ്ങളില്‍
സമാധാനത്തിന്‍ 
സ്നേഹ സംഗീതമായി
ഹൃദ്യമേകും നാമത്തിനാല്‍ 
സുന്ദരമാകുമോ ? എന്‍ പ്രണയം 


Monday, August 20, 2012

സ്വർഗ്ഗഭൂമികയിലേക്ക്


വീണ്ടും വീണ്ടും 
അവിടുത്തെ ഓർക്കുമ്പോഴും 
മനസ്സിന്റെ താളം 
എവിടെയൊക്കെ നഷ്‌ടപ്പെട്ടിരുന്നു.
നാഥന്റെ അനുഗ്രഹത്തിൻ 
രാത്രിമഴയുടെ
സ്‌പർശമേൽക്കാൻ 
ഇനി ഒരാണ്ട് കാത്തിരിക്കണം. 
ആകുലതയുടെ നിമിഷങ്ങളത്രെയും 
വരും വഴികളിൽ.
പാപത്തിൻ തോരാത്ത മഴ
പെയ്യുമോ എന്നാശങ്കയിൽ
അലയുന്നു.
എങ്കിലുമെൻ  മോഹത്തിൻ 
ചിറകുകൾ വീശുന്നത്
മദീനയുടെ സ്വർഗ്ഗഭൂമികയിലേക്ക്. 
എത്ര ദാഹിച്ചു നടന്നു നീങ്ങിയാലും 
മനം വെമ്പുന്ന തീരത്തൊന്നു 
കാൽപാദത്തിൻ 
പ്രണയ ചുംബനമർപ്പിക്കുവാൻ 
ഈ പാപിക്കൊരു ഭാഗ്യം 
പ്രതീക്ഷിച്ചിടുന്നു....
പ്രാർത്ഥിച്ചിടുന്നു....






Sunday, August 19, 2012

കുരുന്നുകൂട്ടം



ആഘോഷത്തിന്റെ
നാളിലേക്ക്
ആന്ദനത്തിന്റെ
അനുഭൂതിയോടെ
അല്ലാഹുവിന്റെ
അനുഗ്രഹത്തിന്‍
നാളുകളില്‍ നിന്ന്
പാപമോചനത്തിന്‍
കവാടങ്ങളിലൂടെ
സ്വര്‍ഗ്ഗത്തിന്‍
നദീത്തടത്തിലേക്ക്
വിശ്വാസത്തിന്‍
സഹയാത്രികന്‍
യാത്ര തുടര്‍ന്നപ്പോള്‍
കാരുണ്യത്തിന്‍
സന്തോഷം പങ്കുവെക്കാന്‍
ചെറു ചുണ്ടുകളിലൊക്കെ
തക്‌ബീര്‍ മന്ത്രധ്വനികളാല്‍
പുതുമയേറും വര്‍ണ്ണങ്ങളില്‍ ,
കൂടെ കുരുന്നുകൂട്ടം
മനമാകെ നിറഞ്ഞു നിന്നു.

Saturday, August 18, 2012

പ്രണയവസന്തം


എപ്പോഴും ഹൃദയം 
മന്ത്രിക്കുന്നത് 
പ്രണയിക്കാത്ത 
നഷ്‌ട ദിനങ്ങളോര്‍ത്ത് !

ഇന്ന്
നിന്നെ പ്രണയിച്ച്
വസന്തത്തിന്‍ പൂന്തോപ്പ് 
സമ്മാനിക്കാമെങ്കിലും, 
നാളെ 
നിന്നെ അനുരാഗത്തിന്‍ 
അനുഭൂതിയില്‍ 
കരഞ്ഞു തീര്‍ക്കാമെങ്കിലും,
ഇന്നലെ 
നിന്നെ അറിയാതെ
സന്തോഷത്തിന്‍
കാപട്യ നിമിഷം എന്നില്‍
കടന്നുവല്ലോ !

ഇനിയും ദു:ഖത്തിന്‍ 
ഭാരം എന്നില്‍ 
വേദന നല്‍കാതെയിരിക്കാന്‍ 
എന്‍ ദിനങ്ങളില്‍ 
ഇന്നും നാളെയും
പാടില്ല..
പ്രണയവസന്തം 
മാത്രം മതി

Friday, August 17, 2012

തിരുദൂതര്‍



ഇഹത്തിന്‍ വിചാരങ്ങളില്‍ 
യാത്രികന്‍ മാത്രം.
പരത്തിന്‍ അനന്തയില്‍ 
ജീവിതത്തിന്‍ നേരം.
മൗനത്തിന്‍ സൗന്ദര്യത്തില്‍ 
നിമിഷങ്ങളെല്ലാം.
പൂര്‍ണ്ണതയുടെ വാക്കുകളില്‍
മാത്രം സംസാരം.
വിശാലതയുടെ അര്‍ത്ഥത്തില്‍
ഹൃദ്യമേക്കും വാക്യം.
നിറഞ്ഞു നില്‍ക്കും 
ഗാംഭീര്യത്തിന്‍ സ്നേഹസ്പര്‍ശം.
കോപത്തിന്‍ അഗ്‌നിയില്‍ 
ഇഹത്തിനു ബന്ധമേ ഇല്ല.
ചിരിയുടെ സന്തോഷത്തില്‍ 
പുഞ്ചിരി ഹൃദയമേകി.
പരിശുദ്ധിയേറും പ്രകാശം
എന്നും പ്രിയമേകി.

Thursday, August 16, 2012

സ്വലാത്ത്



ഇനിയും 
വായിച്ച് തീര്‍ന്നിട്ടില്ല, 
അലസ്‌തയുടെ
ജീവിതമത്രെയും 
അലങ്കോലമായി കിടക്കുന്നു.
മുമ്പിലുള്ള വഴികളില്‍ 
ഇന്നലെയുടെ 
ശിഷ്‌ടം മാത്രം.
എനിക്കു ചുറ്റും 
വന്മതിലുകള്‍ തീര്‍ത്ത
നേര്‍ത്ത ഇടവഴിയിലൂടെ 
ഇരുട്ടിന്റെ 
ആകാശ ഗര്‍ത്തത്തില്‍ 
മുന്നോട്ട് നീങ്ങുവെ
നേരെ വരും 
ഭീതിയുടെ മുഖം 
വഴിമാറി നിന്നില്ലെങ്കില്‍
ചിത്രങ്ങളുടെ സൗന്ദര്യം 
കാണാതെ 
സം‌വേദനത്തിന്‍ ഭാഷ
അറിയാതെ 
പ്രണയത്തിന്‍ രഹസ്യം 
കേള്‍ക്കാതെ 
യാത്രകള്‍ വഴിമുട്ടി 
നില്‍ക്കും !
എപ്പോഴും എന്നില്‍ 
പ്രതീക്ഷകളുടെ 
പ്രചോദനം 
മദീനയുടെ സ്നേഹമന്ത്രത്തിന്‍ 
മലര്‍ ചുണ്ടൂകള്‍ മാത്രം.

സലല്ല്ലഹു അലാ മുഹമ്മദ്
സലല്ല്ലഹു അലൈഹി വ്സലം

Wednesday, August 15, 2012

സ്നേഹം




മാലാഖമാര്‍ 
വേദനിച്ചിട്ടില്ല, 
ഭുമിയിലൊരു കണ്ണുനീര്‍
ഒരു മാലാഖയും 
പൊഴിച്ചിട്ടില്ല.

എന്നില്‍ അശ്രുകണങ്ങള്‍ 
വീഴുമ്പോഴെക്കും 
എന്നിലേക്ക് ഒഴുകിയെത്തും 
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു 
നൊമ്പരം. 

വഴികള്‍
പിന്നിട്ടുമ്പോള്‍ 
താനെ വഴിതെറ്റി 
സങ്കല്പങ്ങള്‍ക്കതീതമായി 
ജീവിതത്തിന്‍ ദിശ മാറി 
സഞ്ചരിക്കുമ്പോള്‍ 
ആശ്വാസത്തിന്‍ വചനം 
കേള്‍ക്കാതെ കേട്ടിടാം 
എന്നിലുള്ളില്‍‌

തിരികെയുള്ള 
യാത്രകളില്‍ എന്‍ 
കൂടെ ചെറുനിമിഷങ്ങളിലെങ്കിലും 
മദീനയുടെ ഇളംകാറ്റ് 
വന്നു തലോടിടും 
സ്വലാത്തിന്‍ സുഗന്ധം 
സ്വര്‍ഗ്ഗത്തിന്‍ സ്ഥാന്മാം
ഉമ്മയിലേക്കും 
കാരുണ്യത്തിന്‍ വഴിയാം
ഉപ്പയീലേക്കും 
വീശിയിടട്ടെ...

Tuesday, August 14, 2012

പ്രണയ വിരഹം



പണ്ടൊരു 
യാത്രക്കൊരുങ്ങിയിരുന്നു, 
വാതായാനങ്ങള്‍
തുറന്നിട്ട്
പ്രിയ സഖിയെ 
തേടിയുള്ള സഞ്ചാരം.

സ്വപ്‌നങ്ങള്‍ 
നെയ്തു ദൂരെ ദിക്കിലേക്ക് 
കാല്‍‌പാദം പാതയെ 
അന്വേഷിച്ച് തുടങ്ങിയപ്പോള്‍
പ്രണയതീരത്തേക്കൊരു 
പ്രിയ സഖിയെ 
ആശിച്ചു.

നക്ഷത്രങ്ങളൊരുമിച്ച്
പ്രകാശമേകിയ വഴികളിലേക്ക് 
നടന്നപ്പോള്‍
കണ്ണുകള്‍ നിശ്ചലമായി 
നിന്നുപോയി.

ആരോ, എന്നെ 
തേടി വന്നിരിക്കുന്നു.
ഒരുപാട് നാളുകള്‍ 
കാത്തിരുന്നത്രെ, 
പ്രേമത്തിന്‍ മൗനം 
വാക്കുകളായി 
എന്നോട് സം‌വദിച്ചു.

മണലാര്യണത്തിലൂടെ
ഏകനായി 
സഞ്ചരിക്കുന്നതിനേക്കാള്‍ 
വേദന അനുഭൂതിയാക്കുന്നത്
പ്രണയത്തിന്‍ വിരഹമേകി
യാത്ര തുടരുമ്പോള്‍ ..

Monday, August 13, 2012

ഇഷ്‌ടം



ഹൃദയം 
വേദനിക്കുന്നത് 
എന്നെ ഓര്‍ത്തല്ല, 

അവിടുത്തെ ഇഷ്‌ടം 
എന്നിലേക്ക് 
സ്‌പര്‍ശിച്ചത് 
നാദങ്ങളുടെ 
ശ്രേണികളില്‍ നിന്നായിരുന്നു.

അങ്ങേയെ 
അറിയും വരെ
എന്‍ മനം മരുഭൂമിയില്‍ 
വഴി തേടുകയായിരുന്നു.

വെറുപ്പിന്‍ 
വാക്കുകള്‍ 
കേള്‍ക്കുവാന്‍ ആഗ്രഹിച്ചിടാത്തത്
മദീനയുടെ 
പുഞ്ചിരിയോര്‍‌ത്ത്‌  മാത്രം.

അവിടുത്തെ 
മഹത്വമേറും മറുനാദം 
എന്നിലും അവരിലും 
പ്രതീക്ഷിച്ചിടുന്നു.

Sunday, August 12, 2012

എവിടെ ഞാന്‍ നില്‍ക്കും



മനോഹരം, 
മതിവരില്ല, എത്രത്തോളം 
മധുരമാര്‍ന്ന ഈണത്തില്‍ 
മദ്‌ഹുകള്‍ ശ്രവിച്ചാലും...

മനമാകെ മൗനം 
മാത്രമായിരുന്നു എന്നുള്ളില്‍‌ ,
നിന്‍ സ്നേഹത്തിലേക്ക് 
ഞാന്‍ എങ്ങനെ 
എത്തിചേരുമെന്ന വ്യാധിയില്‍

സ്വരലയത്തില്‍ 
ചേര്‍ന്നിരിക്കുവാന്‍ 
പോലുമാകാതെ വിങ്ങുന്നു 
എന്‍ ഹൃദ്യം.

പ്രേമത്തിന്‍ 
പ്രവാഹം വരികള്‍ക്കിടയില്‍ 
സൃഷ്ടിക്കുമ്പോള്‍ 
ഗാനത്തിന്‍ ഈരടികളില്‍ 
നേര്‍ത്ത സംഗീതമാക്കുവാന്‍ 
പഥിയെ ഞാന്‍ ആഗ്രഹിച്ചിടുന്നു.

 എന്നിലെ അക്ഷരങ്ങളുടെ 
നിരക്ഷരത 
അറിയാതെ 
എന്നെ 
പിന്നോട്ട് തള്ളുന്നു .

എവിടെ ,ഞാന്‍ നില്‍ക്കും 
അങ്ങേയിലേക്കുള്ള 
സ്നേഹത്തിനു മുമ്പില്‍ . 

Saturday, August 11, 2012

സലല്ലാഹു അലൈഹി വസലം



ദൈവത്തിന്‍ അനുഗ്രഹം 
കാരുണ്യത്തിന്‍ തേജസില്‍ 
എന്നും വര്‍ഷിക്കുമാറാവട്ടെ..

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

നാഥനിലേക്ക് ക്ഷണിച്ചവര്‍ 
ഹൃദയങ്ങളില്‍ നിന്ന് 
ആത്മാവുകളിലേക്ക് 
അദൃശ്യമാം 
പ്രണയം കോര്‍ത്തിണക്കിയവര്‍

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

ഏഴോളം കടലുകളിലും 
കരകളിലും 
ഏഴോളം ആകാശവീഥികളിലും 
നക്ഷ്ത്രങ്ങള്‍ക്കപ്പുറത്തും 
എന്നുമേ വാഴ്‌ത്തപ്പെട്ടുന്ന നായകര്‍

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

സിദ്ദീഖിന്‍ സത്യസന്ധതയും 
ഉമറിന്‍ ഗാംഭീര്യവും 
ഉസ്‌മാനിന്‍ സൗമ്യതയും 
അലിയിന്‍ അറിവിന്‍ ലോകവും 
മുഹമ്മദിന്‍ പ്രകാശത്തില്‍ നിന്ന്.

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

യാ അല്ലാഹ്, പ്രയാണങ്ങളുടെ 
തുടക്കം അവിടെ നിന്ന് 
യാ അല്ലാഹ്, പ്രാരംഭങ്ങളുടെ 
അവസാനം അവിടെ നിന്ന്.
നിന്നിലേക്കുള്ള ലക്ഷ്യങ്ങള്‍
നിറവേറ്റുവാന്‍ തുണ യാ അല്ലാഹ്.

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

യാ അല്ലാഹ്, പാപങ്ങളുടെ 
കൊട്ടാരം പണിതതു 
എന്നില്‍ ചെറു നിമിഷങ്ങളാല്‍‌ ,
യാ അല്ലാഹ് ,നിന്‍ അനുഗ്രഹത്തിന്‍ 
പാപമോചനം നല്‍കിയാലും 

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

പ്രപഞ്ചത്തിന്‍ അധിപനെ 
പ്രപഞ്ചത്തിന്‍ സൗന്ദര്യമേ മുഹമ്മദിന്‍
മേല്‍ എന്നും അനുഗ്രഹവര്‍ഷം 
നില നില്‍ക്കട്ടെ.....

സലല്ലാഹു അലാ മുഹമ്മദ്
സലല്ലാഹു അലൈഹി വസലം 

Friday, August 10, 2012

മരണം



നിശ്ചലമായ 
ഓരോ മിടിപ്പും 
ഒന്നും കേള്‍ക്കാതെ 
പോകുമെന്ന് 
അറിയാന്‍ പോലും 
കഴിയില്ല.

നയനങ്ങളില്‍ 
കണ്ണൂനീര്‍ പ്രവാഹം 
ചാലിട്ടൊഴുകുവാന്‍ 
അനുരാഗത്തിന്‍ കണിക
പോലും ഇല്ല.

അധരങ്ങളില്‍ 
സ്നേഹമന്ത്രത്തിന്‍ 
ധ്വനികള്‍ 
സ്പര്‍ശിക്കുന്നില്ലെന്ന് 
വ്യക്തം.

ഹൃദയത്തില്‍
മരണത്തിനു ജന്മം,
അവിടെ പ്രണയം
സംഭവിച്ചില്ല.